video
play-sharp-fill

ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായി പരാതി ; പരാതി ഉയരുന്നത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ; പരാതി ഫയലില്‍ സ്വീകരിച്ചു കോടതി; ഗണേശിന്റെ മന്ത്രിസ്ഥാനത്തിന് പാരവെക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷവും ഊര്‍ജ്ജിതം; പരാതിയൊന്നും ഇടതു മുന്നണി തീരുമാനത്തെ ബാധിക്കില്ലെന്നും സൂചന

ഭാര്യയുടെ പേരിലെ സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായി പരാതി ; പരാതി ഉയരുന്നത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ; പരാതി ഫയലില്‍ സ്വീകരിച്ചു കോടതി; ഗണേശിന്റെ മന്ത്രിസ്ഥാനത്തിന് പാരവെക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷവും ഊര്‍ജ്ജിതം; പരാതിയൊന്നും ഇടതു മുന്നണി തീരുമാനത്തെ ബാധിക്കില്ലെന്നും സൂചന

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എംഎല്‍എയുമായി കെ ബി ഗണേശ് കുമാര്‍ ഒരാഴ്‌ച്ചക്കുള്ളില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോടതിയിൽ പരാതി. ഗണഷ്‌കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചതായി കാണിച്ചുള്ള പരാതിയാണ് ഇപ്പോള്‍ ഗണേശിനെതിരെ എത്തിയിരിക്കുന്നത്.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ നല്‍കിയ ഹര്‍ജി പത്തനാപുരം കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്ത കോടതി കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത വകുപ്പു കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനായിരുന്ന അദ്ദേഹത്തിന് ആ വകുപ്പു തന്നെ ലഭിക്കുമെന്നാണ് സൂചനകള്‍. ഇതിനിടെയാണ് ഗണേശിന്റെ മന്ത്രിസ്ഥാനത്തിന് പാരവെക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷവും ഊര്‍ജ്ജിതമായി നടക്കുന്നത്.

ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമ തീരുമാനം നാളെ വരാനിരിക്കെയാണ് പരാതി ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ മണ്ഡലത്തില്‍ ഗണേശിന് ശത്രുക്കള്‍ ഏറെയുണ്ട്. കോണ്‍ഗ്രസുകാരെ കൂടാതെ ഇടതു മുന്നണിയിലെ തന്നെ ഒരു വിഭാഗം ആളുകള്‍ ഗണേശിനെതിരാണ്. സ്വന്തം കുടുംബത്തിലും ഗണേശിനെ എതിര്‍ക്കുന്നവരുണ്ട്. സഹോദരി ഉഷ ഗണേശിനെ മന്ത്രിയാക്കരുത് എന്ന് മുഖ്യമന്ത്രിയെ കണ്ട് നേരത്തെ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് ഗണേശിനെതിരെ പരാതി എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയാണ്.

അതേസമയം ഈ പരാതിയൊന്നും ഇടതു മുന്നണി തീരുമാനത്തെ ബാധിക്കില്ലെനന്നാണ് സൂചന. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നത് സംബന്ധിച്ച്‌ ഇടത് മുന്നണി യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. മുൻ ധാരണപ്രകാരം ഗണേശിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. നവകേരള സദസ്സിന് ശേഷം ഡിസംബര്‍ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ അറിയിച്ചിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ് മുന്നണി നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേശ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു.