‘റെട്രോ’യുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ചു ; നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസെടുത്ത്

Spread the love

ഹൈദരാബാദ് : ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച്‌ നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്തു.

എസ്‌സി/എസ്‌ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കേസെടുത്തതായിട്ടാണ് പോലീസ് അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകന്‍ ലാല്‍ ചൗഹാനാണ് നടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ പരാതി നല്‍കിയത്. സൂര്യ ചിത്രം ‘റെട്രോ’യുടെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു പരാതിയ്ക്കാധാരമായ പരാമര്‍ശം.

 

നടൻ സൂര്യ അഭിനയിച്ച ‘റെട്രോ’ എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയില്‍ പങ്കെടുത്ത സിനിമാ നടൻ ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമർശങ്ങള്‍ നടത്തിയെന്നും അവരെ ഗുരുതരമായി അപമാനിച്ചെന്നും ആരോപിച്ച്‌ ഗോത്ര സമൂഹങ്ങളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് നെനാവത്ത് അശോക് കുമാർ നായിക് അലിയാസ് അശോക് റാത്തോഡ് സമർപ്പിച്ച പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവരകൊണ്ട ഗോത്രങ്ങളെ പാകിസ്ഥാൻ ഭീകരരുമായി താരതമ്യം ചെയ്തുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വംശീയമായി അധിക്ഷേപകരമാണെന്ന് കരുതപ്പെടുന്നുവെന്നും റാത്തോഡ് ആരോപിച്ചു.

‘കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു. അത് തുടര്‍ന്നാല്‍ പാകിസ്താനികള്‍ തന്നെ അവരെ ആക്രമിക്കും. 500 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗോത്രവര്‍ഗക്കാര്‍ ചെയ്തതുപോലെയാണ് അവര്‍ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കാതെ ആക്രമിക്കും. നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്നേഹിക്കുകയും വേണം. നമ്മള്‍ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്’, എന്നായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച്‌ റെട്രോയുടെ പ്രൊമോഷന്‍ പരിപാടിയില്‍ വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍.