video
play-sharp-fill

ലൈംഗീകാവയവം കാണിച്ച് നിരന്തരം ശല്യം;  വഴങ്ങാത്തതിന്  പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി;   ഇളയച്ഛനെതിരെ പോക്‌സോ കേസ്;  പ്രതി ഒളിവിൽ

ലൈംഗീകാവയവം കാണിച്ച് നിരന്തരം ശല്യം; വഴങ്ങാത്തതിന് പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; ഇളയച്ഛനെതിരെ പോക്‌സോ കേസ്; പ്രതി ഒളിവിൽ

Spread the love

സ്വന്തം ലേഖകൻ

കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ച ഇളയച്ഛനെതിരെ പോക്‌സോ കേസ്. വഴങ്ങാത്തതിന് ഇയാള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്റ്റേഷന്‍ പരിധിയിലെ 17കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം കൂത്തുപറമ്പ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ ഈ മാസം 21 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗീകാവയവം പെണ്‍കുട്ടിയെ കാണിച്ച് നിരന്തരം ശല്യം ചെയ്തു. ഇക്കഴിഞ്ഞ 21ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പിന്നാലെ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും വഴങ്ങാത്തതിനെ തുടര്‍ന്ന് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ പിതാവിനെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങി.