play-sharp-fill
മുല്ലപ്പെരിയാറിൽ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി; മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മുല്ലപ്പെരിയാറിൽ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി; മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്നു പേര്‍ക്കെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തു.

കുമളി സ്വദേശികളായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ച് കടന്നതിന് പൊലീസ് കേസെടുത്തത്.മൂന്നു പേരും ലോറി ക്ലീനർമാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വള്ളക്കടവ് വഴി കൊണ്ടു പോകാന്‍ തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു.നാലു വാഹനങ്ങളിലായാണ് സാധനങ്ങള്‍ കൊണ്ടു പോയത്.ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്‍മാരാണ് ഇവര്‍.

അനുമതിയില്ലാതെ അണക്കെട്ടില്‍ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡിവൈഎസ്പിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.