video
play-sharp-fill

കണ്ണൂർ ജയിലിൽ വെച്ച് സഹ തടവുകാരിയെ മർദ്ദിച്ചു ; കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ ജയിലിൽ വെച്ച് സഹ തടവുകാരിയെ മർദ്ദിച്ചു ; കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ കേസെടുത്ത് പോലീസ്

Spread the love

കണ്ണൂര്‍: കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരേ കേസെടുത്തു. സഹതടവുകാരിയെ കൈയേറ്റം ചെയ്തതിനാണ് കേസെടുത്തത്.

വനിതാ ജയിലിലെ തടവുകാരി ജൂലി(33)യെ 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.