play-sharp-fill
എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്‌ഐ പ്രവർത്തകർ; പുറത്ത് നിന്നുള്ള എസ്എഫ്‌ഐ പ്രവർത്തകർ പലപ്പോഴും തന്നെ റാഗ് ചെയ്തിരുന്നതായും ഇതിനെതിരെ ആരും പ്രതികരിച്ചില്ലയെന്നും പെൺകുട്ടിയുടെ പരാതി; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കണ്ണൂർ: എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ആരാധനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പുറത്ത് നിന്നുള്ള എസ്എഫ്‌ഐ പ്രവർത്തകർ പലപ്പോഴും തന്നെ റാഗ് ചെയ്തിരുന്നതായും ഇതിനെതിരെ ആരും പ്രതികരിച്ചില്ലയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ എബിവിപി മെമ്പർഷിപ്പ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ആരാധനയെ എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടത്. സംഭവത്തിൽ ആരാധന കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഇല്ലാത്തതിനെ തുടർന്ന് എസ്പിയ്‌ക്കും പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാത്‌റൂമിൽ പോകാൻ പോലും തന്നെ അനുവദിച്ചില്ലെന്ന് ആരാധന പറഞ്ഞു. രാഖി കെട്ടിയതിനും എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നതായി ആരാധന പറയുന്നു. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും വരെ നിയമപരമായി പോരാടാനാാണ് ആരാധനയുടെ തീരുമാനം.