കളമശ്ശേരി ബോംബ് സ്‌ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയെന്ന് പരാതി ; റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 153,153A, പ്രകാരമാണ് കേസ്

കളമശ്ശേരി സ്വദേശി യാസീൻ അറഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി റിപ്പോർട്ടർ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തി എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ചാനലിലൂടെ സംഭവത്തെ ഫലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്തി മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന പ്രചരണമുണ്ടായി എന്ന് പരാതിയിൽ ആരോപിക്കുന്നു.

ഊഹാപോഹങ്ങൾ വച്ചു കൊണ്ട് ചേരി തിരിഞ്ഞുള്ള പ്രചരണങ്ങൾ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് പരാതിക്കാരന്റെ വാദം. ഇമെയിൽ വഴിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.