പരിശോധനയിൽ കുടുങ്ങി..! ഇത്രയും നാൾ പ്രവർത്തിച്ചത് മതിയായരേഖകളില്ലാതെ ; കോട്ടയം കഞ്ഞിക്കുഴിയിൽ വിദേശജോലി റിക്രൂട്ട്മെന്റ് നടത്തിയിരുന്ന 2 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ഈസ്റ്റ്‌ പോലീസ്

Spread the love

കോട്ടയം  : മതിയായ രേഖകളില്ലാതെ കോട്ടയത്ത് വിദേശജോലി റിക്രൂട്ട്മെന്റ് നടത്തിയിരുന്ന രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്.

കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിച്ചിരുന്ന ഹയർ സ്ട്രൈഡ്.കോം, ഇൻഡോകാൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ ദ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെയാണ് ഈ രണ്ടു സ്ഥാപനങ്ങളും ഇത്രയും നാൾ പ്രവർത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസിൽ നിന്നും അയച്ചുകൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് രണ്ടു സ്ഥാപനങ്ങൾക്കുമെതിരെ 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.