കാർ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് ; മാനന്തവാടി മുന്‍ സബ് കലക്ടർ ആർ ശ്രീലക്ഷ്മിക്കെതിരെ കേസ്

Spread the love

മാനന്തവാടി: വയനാട്ട് തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത്  തിരുനെല്ലി പോലീസ്. മാനന്തവാടി മുന്‍ സബ് കലക്ടറും ഇപ്പോള്‍ ജി.എസ്.ടി. അഡീഷണല്‍ കമ്മിഷണറുമായ ആര്‍. ശ്രീലക്ഷ്മിക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

video
play-sharp-fill

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്കായിരുന്നു അപകടം. തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ താൽക്കാലിക നഴ്‌സിങ് ഓഫീസറായ തലശേരി പാറാല്‍ കക്കുഴി പറമ്പത്ത് ജിതിനാ(27)ണ് അപകടത്തിൽ പരിക്കേറ്റത്. കൈക്കും കാലിലും ഗുരുതര പരിക്കേറ്റ ജിതിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം കര്‍ണാടകയിലുള്ള ഇരുപ്പ് വെള്ളച്ചാട്ടം കാണാന്‍ പോയി തിരികെ വരുന്നതിനിടയിലാണ് ശ്രീലക്ഷമിയുടെ കാര്‍  ജിതിന്റെ ബുള്ളറ്റില്‍ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group