
കൊല്ലം : ഒന്നരവർഷത്തോളം ലിവിംഗ് ടുഗെദർ ആയി കഴിഞ്ഞിരുന്ന യുവാവിനെതിരെ പീഡനപരാതിയുമായി യുവതി.
സംഭവത്തിൽ കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബംഗളുരുവിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു.
പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെയാണ് യുവതി പീഡനത്തിന് പരാതി നൽകിയത്. എന്നാൽ യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യം അറിഞ്ഞതോടെ യുവാവ് പിൻമാറാൻ ശ്രമിച്ചപ്പോഴാണ് യുവതി പരാതി നൽകിയത്. തന്റെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.