ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു, മതസ്പർധ വളർത്തി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചു, കാഫിർ പോസ്റ്റ് വിഷയത്തിൽ കെ.കെ. ലതികക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Spread the love

കോഴിക്കോട്: കാഫിർ പോസ്റ്റ് വിഷയത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്.

മതസ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ ആണ് പരാതി നൽകിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ.കെ. ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ മനസ്സിൽ യുഡിഎഫ് സ്ഥാനാർത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി. ജനങ്ങൾക്ക് സ്ഥാനാർത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെ.കെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.

കെ.കെ. ലതിക മുൻ എംഎൽഎ ആയിരുന്നതിനാലും ഒരുപാട് ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള വ്യക്തി ആയതിനാലും മനപ്പൂർവം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 153 എ വകുപ്പും ഇൻഫോർമേഷൻ ടെക്നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നും ദുൽകിഫിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലതികയ്ക്ക് നിയമപരമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ മറ്റുള്ളവർക്കും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ പ്രവണത ഉണ്ടാകുമെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു.