ചെടി വില്‍പന കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി കട ഉടമയായ സ്ത്രീയെ മർദ്ദിച്ചു ; ബിജെപി പഞ്ചായത്തംഗത്തിനെതിരെ കേസെടുത്ത് പോലീസ്

Spread the love

തിരുവനന്തപുരം : ചെടി വില്‍പന കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി കട ഉടമയായ സ്ത്രീയെ  മർദ്ദിച്ച ബിജെപി പഞ്ചായത്തംഗത്തിനെതിരെ കേസെടുത്ത് പോലീസ്.

വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ചെടിവില്‍പന കേന്ദ്രത്തിലാണ് വേറ്റിനാട് വാർഡ് മെമ്ബർ ബിനുവിൻ്റെ അതിക്രമം. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കടയിലെത്തിയ വാർഡ് മെമ്ബർ കടയ്ക്ക് മുന്നിലെ ചെടികള്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം നടത്തിയത്.

ആർക്കും തടസമില്ലാതെയാണ് ഇരിക്കുന്നതെന്ന് ഉടമയായ കനകരസി (60) പറഞ്ഞെങ്കിലും മെമ്ബർ അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കടയിലെ ജീവനക്കാരിയെ കൊണ്ട് മാറ്റിക്കാമെന്ന് പറഞ്ഞെങ്കിലും പ്രകോപിതനായ ബിനു തെറി വിളിച്ചു കൊണ്ട് ചെടി ചട്ടികള്‍ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു.ഇത് തടയാൻ ചെന്ന കനകരസിയെ പിടിച്ചു തള്ളുകയും മർദ്ദിക്കുകയും ചെയ്തതായി കനകര സി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനത്തില്‍ കൈയ്ക്കും മുഖത്തും വയറിനും പരിക്കേറ്റ കനകരസി കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. ഇവരുടെ പരാതിയില്‍ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ബിനുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു.