video
play-sharp-fill

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ അപവാദ പ്രചാരണം: ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ അടക്കം 6 പേർക്കെതിരെ കേസെടുത്തു

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ അപവാദ പ്രചാരണം: ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ അടക്കം 6 പേർക്കെതിരെ കേസെടുത്തു

Spread the love

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ വൈദികനടക്കം 6 പേര്‍ക്കെതിരെ കേസ്. മാനന്തവാടി രൂപതാ പി.ആര്‍.ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാദര്‍ നോബിള്‍ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് സിസ്റ്റര്‍ ലൂസി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കാരക്കാമല മഠത്തിൽ സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അശ്ലീല പ്രചാരണം നടത്തിയിരിക്കുന്നത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് ഫാദർ നോബിൾ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തത്‌. മഠത്തിലെ അടുക്കളവാതിലിലൂടെ പുരുഷന്‍മാരെ അകത്ത് പ്രവേശിപ്പിക്കുന്ന വീഡിയോയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും ഫാദര്‍ നോബിള്‍ പറയുന്നുണ്ട്. ഈ വീഡിയോയ്‌ക്കെതിരെയാണ് ലൂസി കളപ്പുര രംഗത്തുവന്നിരിക്കുന്നത്.

എന്നാല്‍ മഠത്തിന്റെ പ്രധാന പ്രവേശന കവാടം മദര്‍ സുപ്പീരിയര്‍ സ്ഥിരമായി പൂട്ടി ഇടുന്നതിനാലാണ് അതിഥികളെ മറ്റൊരു വാതിലിലുടെ സ്വീകരിച്ചതെന്ന സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു. എഫ്.സി.സി സഭയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള സന്യാസ സമൂഹത്തിന്റെ തീരുമാനത്തിനെതിരെ വത്തിക്കാന് പരാതി നല്‍കിയ സാഹചര്യത്തിലാണ് സഭയുടെ ഭാഗത്തു നിന്ന് സിസ്റ്റര്‍ക്കെതിരെ തുടര്‍ച്ചയായ പകപോക്കല്‍ നടപടികള്‍ ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group