play-sharp-fill
ഭാര്യയുടെ ആദ്യ ബന്ധത്തിലെ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പത്തനംതിട്ടയിൽ കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം; വിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ചു

ഭാര്യയുടെ ആദ്യ ബന്ധത്തിലെ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പത്തനംതിട്ടയിൽ കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം; വിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കോടതി വളപ്പില്‍ കൊലക്കേസ് പ്രതിയുടെ പരാക്രമം. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് പരിക്കേറ്റത്.

ഭാര്യയുടെ ആദ്യ ബന്ധത്തിലെ അഞ്ച് വയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 2021ല്‍ ആണ് കേസിനാസ്പദമായ സംഭവം. കേസിന്റെ വിചാരണയ്ക്കുശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പ്രതി പരാക്രമം കാട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തതാണ് പ്രകോപനം എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു.