
കുടുംബകോടതിയിൽ കേസിന് വന്ന വനിത കക്ഷിയോട് ചേമ്പറിൽ വച്ച് അപമര്യാദയായി പെരുമാറി, ജഡ്ജിക്ക് സ്ഥലംമാറ്റം. കഴിഞ്ഞ 19നാണ് ചവറ കുടുംബകോടതി ജഡ്ജിയെ ഹൈക്കോടതി ഇടപെട്ട് എംഎസിടി കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
കോടതിയിൽ വച്ചുണ്ടായ ദുരനുഭവം വനിതാ കക്ഷി ജില്ലാ ജഡ്ജിക്ക് എഴുതി നൽകിയിരുന്നു. ഹൈക്കോടതിക്ക് പരാതി കൈമാറിയതിനെ തുടർന്നാണ് സ്ഥലംമാറ്റം. പരാതിയിൽ അന്വേഷണം തുടരുകയാണ്.
അതേസമയം സമാനമായ ആരോപണങ്ങൾ നേരിട്ട കോഴിക്കോട് ജില്ലാ ജഡ്ജിയെ ആറുമാസത്തേക്ക് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതിനുശേഷം അടുത്തിടെ സർവീസിൽ പുനസ്ഥാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയിലെ വനിതാ ജഡ്ജിയായ ശോഭ അന്നമ്മ കോശിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.