play-sharp-fill
ലൈംഗിക അതിക്രമക്കേസിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽഅന്വേഷണ സമിതിക്കെതിരെ താരങ്ങള്‍. ലൈംഗികാതിക്രമത്തിന്റെ വീഡിയോ തെളിവ്‌ ചോദിച്ചു എന്നതാണ് പരാതി

ലൈംഗിക അതിക്രമക്കേസിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽഅന്വേഷണ സമിതിക്കെതിരെ താരങ്ങള്‍. ലൈംഗികാതിക്രമത്തിന്റെ വീഡിയോ തെളിവ്‌ ചോദിച്ചു എന്നതാണ് പരാതി

സ്വന്തം ലേഖകൻ

ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വീഡിയോ– ഓഡിയോ തെളിവ് കായികമന്ത്രാലയം നിയമിച്ച അന്വേഷണ സമിതി ആവശ്യപ്പെട്ടെന്ന് പരാതിക്കാരായ വനിതാ താരങ്ങള്‍.

ബ്രിജ്ഭൂഷണ്‍ പിതൃ വാത്സല്യത്തോടെയാകും പെരുമാറിയതെന്നും ശരീരത്തില്‍ പിടിച്ചത് ദുരുദ്ദേശ്യത്തോടെയാകില്ലെന്നും ഒരു സമിതി അംഗം പറഞ്ഞെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പരാതിക്കാര്‍ പറഞ്ഞു. മേരി കോമിന്റെ അധ്യക്ഷതയിലുള്ള സമിതി ഫെബ്രുവരിയില്‍ നടത്തിയ മൊഴിയെടുപ്പില്‍ ഗുരുതര ക്രമക്കേടുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഘട്ടത്തില്‍ സമിതി മൊഴിയെടുക്കുന്നത് ചിത്രീകരിക്കുന്നത് അവസാനിപ്പിച്ചു. ഒരംഗം ഓണ്‍ലൈനിലൂടെ ജിമ്മിലിരുന്നാണ് മൊഴിയെടുത്തത്. ബ്രിജ്ഭൂഷന്റെ അനുകൂലികള്‍ ഹാളിന് പുറത്ത് തമ്ബടിച്ചു. വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ധൃതിയായിരുന്നു സമിതിക്ക് – -താരങ്ങള്‍ പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ സമിതിയംഗമായ രാധിക ശ്രീമാന്‍ നിഷേധിച്ചു.

സമരവേദി രാംലീല മൈതാനത്തേക്ക്
ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റിയേക്കും. ദേശീയ തലത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ചൊവ്വാഴ്ച താരങ്ങള്‍ കൊണാട്ട്പ്ലേസിലേക്ക് മാര്‍ച്ച്‌ നടത്തി. സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം ചൊവ്വാഴ്ച സമരവേദിയില്‍ എത്തി

Tags :