
സ്വന്തം ലേഖകൻ
പാലാ : ഭീകരവാദ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഇസ്രയേൽ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ ).
കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ജൂബിലി കപ്പേളയുടെ മുന്നിൽ ഐക്യദാർഢ്യ പ്രഖ്യാപനവും ആക്രമണത്തിൽ മരണമടഞ്ഞ നിരപരാധികളായ ഇസ്രയേൽ ജനതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുദ്ധത്തെ അഭിമുഖീകരിക്കുന്ന ഇസ്രയേൽ ജനത്തിനുവേണ്ടിയും അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി പോരാടുന്ന സൈനികർക്ക് വേണ്ടിയും ഇസ്രായേലിൽ ജോലിചെയ്യുന്ന മലയാളികളായ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
കാസ കോട്ടയം ജില്ലാ പ്രസിഡന്റ് ജേക്കബ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധ യോഗത്തിൽ കാസ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജി മാത്യു, സെക്രട്ടറി അലക്സ് ജോസഫ്, ജോജി കോലഞ്ചേരി, മാഗി ഡോമിനിക് പാലാ, എം.പി ജെയ്സൺ പെരുമ്പാവൂർ, അലോഷിയസ് പെരുമ്പാവൂർ, ജെറിൻ, നെവിൽ ടോം ജെയിംസ്, ജിൻസ് കുര്യൻ, ജോജോ ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.



