
കോട്ടയം: കാര്‍ട്ടൂണിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാര്‍ഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓര്മവസന്തം സീസണ് 4 സംസ്ഥാനതല കുട്ടികളുടെ ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരം നടന്നു.
കോട്ടയം സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന് അധ്യക്ഷത വഹിച്ചു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറര്‍ കെ.ജി. അനില്‍കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി പാമ്പള, കാര്‍ട്ടൂണിസ്റ്റ് പ്രസന്നന് ആനിക്കാട്,
തോമസ് ആന്റണിയുടെ ഭാര്യ മോളമ്മ തോമസ്, മകന് ഉല്ലാസ് തോമസ്, ജില്ലാ പ്രസിഡന്റ് ഫാ. റോയി എം. തോട്ടം എന്നിവര്‍ പ്രസംഗിച്ചു. രണ്ടു മുതല്‍ അഞ്ചു വരെ ക്ലാസുക്കാര്ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം ദേവയാനും രണ്ടാം സ്ഥാനം വി.എസ്. ഗംഗഭദ്രയും മൂന്നാം സ്ഥാനം ആര്. തരുണും കരസ്ഥമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറു മുതല്‍ 10 വരെ ക്ലാസുക്കാര്ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം ജി. കാര്ത്തീഷും രണ്ടാം സ്ഥാനം വി.എസ്. അഞ്ജുവും മൂന്നാം സ്ഥാനം എസ്. തീര്‍ത്ഥയും ഒമ്പത് മുതല്‍ 12 വരെ ക്ലാസുകാരുടെ കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം അഭിജിത്ത് ബെന്നിയും രണ്ടാം സ്ഥാനം പി.എ. ഗോവിന്ദും മൂന്നാം സ്ഥാനം എ. ദേവാംഗനയും നേടി.



