play-sharp-fill
കാർട്ടൂൺ ചാനൽ കണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു;   സഹപാഠികൾക്കായി ശ്രീലക്ഷ്മിയും ശ്രീയാലക്ഷ്മിയും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസെടുക്കുന്നു

കാർട്ടൂൺ ചാനൽ കണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു; സഹപാഠികൾക്കായി ശ്രീലക്ഷ്മിയും ശ്രീയാലക്ഷ്മിയും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസെടുക്കുന്നു

കാസർകോട്: ഇംഗ്ലീഷില്‍ നന്നായി സംശയിക്കാൻ സാധിക്കാത്തവർ പലരും ഉയർന്ന ബിരുദങ്ങള്‍ നേടിയവരാകും. എന്നാല്‍ മുക്കലൂം മൂളലുമില്ലാതെ വെള്ളംപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് കൊച്ചു മിടുക്കികളുണ്ട് മലയോരത്ത്.

ഇവർക്ക് സ്കൂളില്‍നിന്നോ പ്രത്യേക പരിശീലനം വഴിയോ അല്ല ഈ കഴിവ് ലഭിച്ചത്. ഇംഗ്ലീഷ് കാർട്ടൂണ്‍ ചാനലുകള്‍ കണ്ടും പരസ്പരം സംസാരിച്ചുമാണ് ഈ മിടുക്കികള്‍ അമേരിക്കൻ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചത്.


കുറ്റിക്കോല്‍ പഞ്ചായത്തിലെ വളവ് വെള്ളാലയിലെ എ.ഹരീഷ്‌കുമാർ-സി. പ്രിയങ്ക ദമ്ബതിമാരുടെ മക്കളായ 11 വയസ്സുകാരി ശ്രീലക്ഷ്മിയും ഒൻപതുകാരി ശ്രീയാലക്ഷ്മിയുമാണീ മിടുക്കികള്‍. ഹരീഷ് ഡയറക്ടറായി ജോലി ചെയ്യുന്ന അമേരിക്കൻ കമ്ബനിയായ ലിങ്ക് ഗ്രൂപ്പ് ലിമിറ്റഡിന്റെ സി.ഇ.ഒ. ജാമി സോർബാനി വെള്ളാലയിലെ വീട് സന്ദർശിക്കാനെത്തിയപ്പോള്‍ കുട്ടികളുടെ സംസാരം കേട്ട് അദ്ഭുതപ്പെട്ടെന്ന് ഹരീഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടരവയസ്സു മുതല്‍ ഇവർ കാർട്ടൂണ്‍ ചാനലുകള്‍ കാണുമായിരുന്നു. കാർട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ, കഥകളിലൂടെ പതിയെ ഇംഗ്ലീഷ് ഭാഷയും ഇവരുടെ മനസ്സില്‍ പതിഞ്ഞു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നതിന് മുൻപേ കുട്ടികള്‍ സംസാരിക്കാൻ തുടങ്ങിയിരുന്നു. ഇവർക്ക് ഇതുവരെ മൊബൈല്‍ ഉപയോഗിക്കാൻ നല്‍കിയിട്ടില്ലെന്ന് എം.ബി.എ.ക്കാരിയായ അമ്മ പ്രിയങ്ക പറയുന്നു.

കുണ്ടംകുഴി ഹരിശ്രീ വിദ്യാലയത്തില്‍ അഞ്ചിലും നാലിലുമാണ് ശ്രീലക്ഷ്മിയും ശ്രീയാലക്ഷ്മിയും പഠിക്കുന്നത്. ഇരുവരും പഠിക്കാനും മിടുക്കികളാണെന്നാണ് അധ്യാപകർ പറയുന്നത്. കിട്ടുന്ന ഇടവേളകളില്‍ ശ്രീലക്ഷ്മി സഹപാഠികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിച്ചുകൊടുക്കും. അവധിദിവസങ്ങളില്‍ വളവിലെ സഫ്ദർ ഹാഷ്മി കലാകായിക കേന്ദ്രത്തിലും കുട്ടികള്‍ ക്ലാസെടുക്കുന്നുണ്ട്.