കാർട്ടൂൺ നെറ്റ് വർക്ക് സംപ്രേക്ഷണം നിർത്തുന്നതായി റിപ്പോർട്ടുകൾ; ലയന വാർത്ത വാർണർ ബ്രദേഴ്‌സ് പുറത്തുവിട്ടു; ഒരു യുഗത്തിന്റെ അവസാനം..!

Spread the love

സ്വന്തം ലേഖകൻ

 

ദില്ലി: കാർട്ടൂൺ നെറ്റ് വർക്ക് സംപ്രേക്ഷണം നിർത്തുന്നതായി റിപ്പോർട്ടുകൾ. കാർട്ടൂൺ നെറ്റ് വർക്കിന്റെ ലയന വാർത്ത വാർണർ ബ്രദേഴ്‌സ് പുറത്തുവിട്ടതോടെ ഇക്കാര്യത്തിൽ ഏകദേശ സ്ഥിരീകരണം വന്നു.ഇതോടെ ട്വിറ്ററിലും ‘RIP കാർട്ടൂൺ നെറ്റ് വര്ക്ക്’ എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങിൽ ഇടം പിടിച്ചു. ബെന്‍10,ടോം ആന്‍റ് ജെറി, കിഡ്സ് നെക്സ്റ്റ് ഡോര്‍, പവർപഫ് ഗേൾസ്,ടീൻ ടൈറ്റൻസ് തുടങ്ങി 90 കളിലെ കുട്ടികളെ മുഴുവൻ കാർട്ടൂൺ കാണാൻ പഠിപ്പിച്ചത്

 

 

1992 ഒക്ടോബർ ഒന്നിനാണ് ചാനൽ ആരംഭിക്കുന്നത്. ബെറ്റി കോഹനാണ് ചാനൽ ആരംഭിക്കുന്നത്. ബുധനാഴ്ചയാണ് വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്വർക്ക് സ്റ്റുഡിയോയും ലയിപ്പിക്കുമെന്ന വാർത്തകൾ പുറത്ത് വന്നത്.വാർണർ ബ്രദേഴ്‌സ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് വന്നത്. കമ്പനിയുടെ തൊഴിലാളികളിൽ 26% വരുന്ന 82 സ്‌ക്രിപ്റ്റഡ്, സ്‌ക്രിപ്റ്റ് ചെയ്യാത്ത, ആനിമേഷൻ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വാർത്ത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group