എന്നും ഒരേ രുചിയില്‍ പുട്ട് കഴിച്ചു മടുത്തോ? എന്നാലിതാ വിറ്റാമിനുകളാല്‍ സമ്പന്നമായ കാരറ്റ് പുട്ട്; റെസിപ്പി ഇതാ

Spread the love

കോട്ടയം: മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. എന്നും ഒരേ രുചിയില്‍ പുട്ട് കഴിച്ചു മടുത്തവർക്കായി, ആരോഗ്യവും രുചിയും ഒരുമിക്കുന്ന ഒരു കിടിലൻ വിഭവമാണ് കാരറ്റ് പുട്ട്.

സാധാരണ പുട്ടിൻ്റെ മാവിനൊപ്പം കാരറ്റ് കൂടി ചേരുമ്പോള്‍, വിറ്റാമിനുകളാല്‍ സമ്പന്നമായ ഒരു വിരുന്നായി അത് മാറുന്നു. നിറത്തിലും രുചിയിലും മാത്രമല്ല പോഷകമൂല്യത്തിലും ഈ കാരറ്റ് പുട്ട് മുന്നിട്ടു നില്‍ക്കുന്നു.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിപ്പൊടി- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- 1 കപ്പ്
കാരറ്റ്- 1 കപ്പ്
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് ബൗളുകളിലായി അര കപ്പ് റവയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു കപ്പ് ചിരകിയ തേങ്ങ അരച്ചെടുക്കാം. അതില്‍ നിന്ന് അല്‍പം മാറ്റി വയ്ക്കാം. ബാക്കിയുള്ളതിലേയ്ക്ക് ഒരു കപ്പ് കാരറ്റ് അരിഞ്ഞതും അല്‍പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. മാറ്റി വച്ചിരിക്കുന്ന ഒരു ബൗളിലേയ്ക്ക് കാരറ്റും തേങ്ങയും അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. രണ്ടാമത്തെ ബൗളില്‍ തേങ്ങ അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. പുട്ട് കുടത്തില്‍ വെള്ളം നിറച്ച്‌ അടുപ്പില്‍ വച്ചു ചൂടാക്കാം.
പുട്ട് കുറ്റിയില്‍ ചില്ല് വച്ച്‌ അതിലേയ്ക്ക് കുറച്ച്‌ തേങ്ങ ചിരകിയതും മുകളിലായി കാരറ്റ് ചേർത്ത് പൊടിയും അതിനു മുകളില്‍ തേങ്ങ അരച്ചു ചേർത്ത പുട്ട് പൊടിയും ചേർക്കാം. ഏറ്റവും മുകളില്‍ അല്‍പം തേങ്ങ ചിരകിയതു വച്ചതിനു ശേഷം അടച്ച്‌ പുട്ട് കുറ്റിയില്‍ വച്ച്‌ ആവിയില്‍ വേവിക്കാം. വെന്തതിനു ശേഷം ചൂടോടെ വിളമ്പി കഴിക്കാം.