ശരീരത്തിന് ഏറ്റവും ഗുണകരമായ ഒരു പച്ചക്കറിയാണ് കാരറ്റ്; ദിവസവും കാരറ്റ് കഴിച്ച് നോക്കൂ; ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം

Spread the love

മനുഷ്യ ശരീരത്തിന് ഏറ്റവും ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാരറ്റ്. വേവിച്ചു കഴിക്കുന്നതിലും കൂടുതൽ ഗുണങ്ങളാണ് ക്യാരറ്റ് പച്ചക്ക് കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്നത്. ക്യാരറ്റിന്റെ  ഗുണങ്ങൾ അറിയാം :-

1. ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. രോഗ പ്രതിരോധശേഷി

ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

3. ഹൃദയാരോഗ്യം

പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയ ക്യാരറ്റ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ദഹനം

നാരകങ്ങളാല്‍ സമ്ബന്നമായ ക്യാരറ്റ് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും കുടലിലെ നല്ല ബാക്ടീരയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. എല്ലുകളുടെ ആരോഗ്യം

വിറ്റാമിന്‍ കെ1, പൊട്ടാസ്യം എന്നിവ അടങ്ങിയ ക്യാരറ്റ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

6. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍

ക്യാരറ്റിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാം.

7. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.

8. ശരീരഭാരം നിയന്ത്രിക്കാന്‍

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.