
കോട്ടയം: ഇനി മധുരം കഴിക്കാൻ തോന്നുമ്പോള്‍ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. വായില്‍ അലിഞ്ഞുപോകും സ്വാദില്‍ രുചികരമായ ക്യാരറ്റ് ഹല്‍വ തയ്യാറാക്കാം.
റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാരറ്റ് – 5 എണ്ണം (ഗ്രേറ്റ് ചെയ്തത്)
നെയ്യ് – 6 സ്പൂണ്‍
പാല്‍ – 3 കപ്പ്
പഞ്ചസാര – ആവശ്യത്തിന്
ഏലയ്ക്ക പൊടിച്ചത് – 2 സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
ബദാം – 1 പിടി
തയ്യാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോള്‍ അതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം ഗ്രേയ്റ്റ് ചെയ്ത് വച്ചിരിക്കുന്ന ക്യാരറ്റ് പാനിലേക്ക് ഇടുക. അഞ്ച് മിനുട്ട് നേരം നന്നായി ഇളക്കി വേവിക്കുക. ശേഷം കാരറ്റിന്റെ നിറം മാറാൻ തുടങ്ങും. ഇതിലേക്ക് പാല്‍ ഒഴിക്കുക. ശേഷം പാല്‍ വറ്റുന്നത് വരെ ക്യാരറ്റ് വേവിച്ച് എടുക്കുക. ശേഷം പഞ്ചസാരയും ഏലക്കാപ്പൊടിയും ടീസ്പൂണ്‍ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ശേഷം അല്‍പം വെള്ളം ഒഴിച്ച് ഇളകി കൊടുക്കുക. വെള്ളം വറ്റുന്നത് വരെ ഇളക്കികൊണ്ടേ ഇരിക്കുക. ശേഷം നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിയും ബദാമും ഇതിലേക്ക് ചേർക്കുക. രണ്ട് ടീസ്പൂണ്‍ നെയ്യും ചേർത്ത ശേഷം തീ ഓഫ് ചെയ്യുക.