video
play-sharp-fill

ക്യാരറ്റ് കേക്ക് വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? വളരെ എളുപ്പത്തില്‍ കുക്കറില്‍ തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി ഇതാ

ക്യാരറ്റ് കേക്ക് വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? വളരെ എളുപ്പത്തില്‍ കുക്കറില്‍ തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി ഇതാ

Spread the love

കോട്ടയം: ക്യാരറ്റ് കേക്ക് വളരെ രുചികരമായി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? വളരെ എളുപ്പത്തില്‍ കുക്കറില്‍ തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി.

ആവശ്യമായ ചേരുവകള്‍

മൈദ – 1 കപ്പ്
കാരറ്റ് ചിരകിയത് – ഒന്നര കപ്പ് അല്ലെങ്കില്‍ 200 ഗ്രാം
എണ്ണ – അര കപ്പ്
പഞ്ചസാര പൊടിച്ചത് – മുക്കാല്‍ കപ്പ്
മുട്ട – ഒരെണ്ണം
അണ്ടിപ്പരിപ്പ്,
ഉണക്ക മുന്തിരി – ആവശ്യത്തിന്
ബേക്കിങ് പൗഡര്‍ – അര ടീസ്പൂണ്‍
ബേക്കിങ് സോഡ – അര ടീസ്പൂണ്‍
വനില എസെന്‍സ് – അര ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈദയില്‍ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേര്‍ത്ത് അരിച്ചെടുക്കുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും കുറച്ചു മൈദയില്‍ ഇളക്കിയെടുത്തു മാറ്റിവയ്ക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും കാരറ്റ് ചിരകിയതും ചേര്‍ത്തു മിക്‌സി യില്‍ നല്ലതുപോലെ അടിച്ചെടുക്കണം. മിശ്രിതം പകര്‍ത്തിയെ ടുത്തതിനുശേഷം എണ്ണയും മൈദയും ചേര്‍ത്തു നന്നായി ഇളക്കിയോജിപ്പിക്കുക. കൂടെ വനില എസെന്‍സും
അണ്ടിപ്പരിപ്പും, മുന്തിരിയും ചേര്‍ത്തിളക്കണം. തയാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിലോ സ്റ്റീല്‍ ലഞ്ച് ബോക്‌സിലോ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. ശേഷം പാത്രം മൂന്നു നാലു തവണ തറയില്‍ തട്ടി ഉള്ളിലുള്ള വായു കുമിളകള്‍ നീക്കം ചെയ്യണം.

കേക്ക് ബേക്ക് ചെയ്യാനായി കുക്കര്‍ സ്റ്റൗവില്‍ വച്ചശേഷം കുറച്ച്‌ ഉപ്പു പൊടി നിരത്തുക. മുകളില്‍ പരന്ന ചെറിയ പാത്ര മോ കിച്ചണില്‍ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം അടച്ചു പത്തു മിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കര്‍ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കര്‍ അടയ്ക്കുക. മീഡിയം തീയില്‍ വച്ചു 40-45 മിനിറ്റ് കൊണ്ടു തയാറാക്കാം.