
കോട്ടയം: ഒരു ഹെല്‍ത്തി സൂപ്പ് ഉണ്ടാക്കിയാലോ? രുചികരമായ കാരറ്റ് ബീറ്റ്റൂട്ട് സൂപ്പ് റെസിപ്പി നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സൂപ്പ് റെസിപ്പി.
ആവശ്യമായ ചേരുവകള്‍
കാരറ്റ് 1 എണ്ണം
ബീറ്റ്റൂട്ട് 1 എണ്ണം
വെളുത്തുള്ളി 2 അല്ലി
ഇഞ്ചി 1 കഷ്ണം (ഗ്രേറ്റ് ചെയ്തതു)
പെരുംജീരകം 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കരുമുളക് പൊടി കാല് ടീസ്പൂണ്‍
മല്ലിയില ആവശ്യത്തിന്
നാരങ്ങ നീര് 1 ടീസ്പൂണ്‍
ബട്ടർ 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ഒരു കുക്കറില്‍ ബട്ടറും പെരുംജീരകവും ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് കാരറ്റും ബീറ്റ്റൂട്ടും അല്പം ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളി കുക്കറില്‍ ചേർക്കുക. ശേഷം നല്ല പോലെ വേവിച്ചെടുക്കുക. ശേഷം ഇതൊന്ന് തണുക്കാനായി മാറ്റിവയ്ക്കുക.
തണുത്തതിന് ശേഷം ഇതൊന്ന് പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് പാനിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ചൂടായി കഴിഞ്ഞാല്‍ നാരങ്ങ നീരും കുരുമുളക് പൊടിയും ചേർക്കുക. ഒരു ബൗളില്‍ ഒഴിച്ച ശേഷം മുകളില്‍ മല്ലിയിലയിട്ട് അലങ്കരിക്കുക. ശേഷം ചൂടോടെ കുടിക്കാം.