കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിക്കും; പിന്നീട് വില കൂട്ടി ചോദിക്കും; കര്‍ട്ടൻ, ചവിട്ടുമെത്ത വില്പനയുടെ മറവില്‍ തട്ടിപ്പുസംഘം വിലസുന്നു; ആളുകളെ തെറ്റിധരിപ്പിച്ച്‌ പണം തട്ടുന്നതായി പരാതി…!

Spread the love

അടൂർ: ഏഴംകുളം, പറക്കോട് പ്രദേശങ്ങളില്‍ കർട്ടൻ, ചവിട്ടുമെത്ത തുടങ്ങിയവ വില്‍ക്കാനെത്തുന്ന സംഘം ആളുകളെ തെറ്റിധരിപ്പിച്ച്‌ പണം തട്ടുന്നതായി പരാതി.

video
play-sharp-fill

വീടുകളിലെത്തുന്ന സംഘം ആദ്യം കൃത്യമായ തുക പറയാതെയാണ് സാധങ്ങള്‍ കാണിക്കുക. സൗമ്യമായി സംസാരിച്ചാണ് വീട്ടുകാരെ തെറ്റിധരിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ഏഴംകുളം ജംഗ്ഷനു സമീപമുള്ള വീട്ടില്‍ കുറഞ്ഞ തുകയ്ക്ക് ചവിട്ടുമെത്ത നല്‍കാമെന്ന് വീട്ടുകാരനെ ധരിപ്പിച്ചു. എന്നാല്‍ ചവിട്ടുമെത്ത മുറിച്ച്‌ നിലത്ത് വിരിച്ച ശേഷം തുക കൂടുതല്‍ ചോദിക്കുകയായിരുന്നുവെന്ന് വീട്ടുകാരൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീർഘ നേരം തർക്കിച്ച ശേഷം ഇദ്ദേഹം പണം നല്‍കേണ്ടതായി വന്നു. അഞ്ചു പേരടങ്ങുന്ന സംഘമാണ് നിലവില്‍ വില്പനയ്ക്ക് എത്തുന്നത്. സമാനമായ രീതിയില്‍ പല വീടുകളിലും ഇത്തരത്തില്‍ കബളിപ്പിക്കല്‍ നടന്നുവെന്നാണ് വിവരം.