അശാസ്ത്രീയമായ ലോറിയുടെ പാർക്കിങ്ങ്; ജോലി കഴിഞ്ഞ് മടങ്ങവേ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കണ്ണിൽപെട്ടില്ല; എം സി റോഡിൽ കാരിത്താസ് ആശുപത്രിക്ക് സമീപം സ്വകാര്യ ബസ് കണ്ടക്ടറുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ
സ്വന്തം ലേഖകൻ
കോട്ടയം: കാരിത്താസ് ആശുപത്രിയ്ക്കു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ ബൈക്കിടിച്ച് സ്വകാര്യ ബസ് കണ്ടക്ടർ മരിച്ചതിന് പിന്നിൽ ലോറിയുടെ അശാസ്ത്രീയമായ പാർക്കിങ്ങ് എന്ന് ദൃക്സാക്ഷികൾ.
ശനിയാഴ്ച രാത്രി 10.30നാണ് എം സി റോഡിൽ കാരിത്താസ് ആശുപത്രിക്ക് സമീപം അപകടം ഉണ്ടായത്. പട്ടിത്താനം സ്വദേശി ഷിബു ശിവനാണ് മരിച്ചത്.
ജോലി കഴിഞ്ഞ് കോട്ടയം ഭാഗത്തു നിന്നും പട്ടിത്താനത്തേയ്ക്കു വരുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ പിന്നിൽ ഷിബുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറി ഷിബുവിന്റെ കാഴ്ചയിൽ പെടാതിരുന്നതാണ് അപകടത്തിന് കാരണം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ ഷിബുവിനെ നാട്ടുകാർ ചേർന്ന് തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന അവേമരിയ ബസിന്റെ കണ്ടക്ടറായിരുന്നു ഇയാൾ.
അപകട വിവരം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു