video
play-sharp-fill

മോഷണകേസിലെ പ്രതിയെ പിടിക്കാൻ പോയ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സുനു ഗോപിക്ക് കാരിത്താസ് ആശുപത്രിയുടെ ആദരം ; ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്തിന്‍റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്

Spread the love

കോട്ടയം: മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ കാരിത്താസ് ആശുപത്രി ആദരിച്ചു.

കഴിഞ്ഞ ദിവസം എസ്‌എച്ച്‌ മൗണ്ടില്‍ മോഷണകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിക്ക് ഗുരുതരമായി പരിക്കേറ്റത്. കാരിത്താസ് ഹോസ്പിറ്റലില്‍നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്തിന്‍റെ നേതൃത്വത്തില്‍ സുനു ഗോപിയെ ആദരിച്ചത്.

സമൂഹത്തിന്‍റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിച്ച സുനു ഗോപിയുടെ ധൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണെന്ന് റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജിസ്‌മോന്‍ മഠത്തില്‍ സന്നിഹിതനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group