
കോട്ടയം : ക്യാന്‍സര്‍ ബാധിതർക്ക് സാമ്പത്തിക സഹായവുമായി കാരിത്താസ് ആശുപത്രി. 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നാൽപതോളം പേർക്കാണ് നൽകിയത്.
ആശുപത്രിയുടെ പാലിയേറ്റീവ് മെഡിസിന്‍ വിഭാഗവും എസ്.ഡി.എം കാന്‍സര്‍ റിലീഫ് ഫണ്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്, പരിപാടി ഫാ. ജിനു കാവില്‍ ഉദ്‌ഘാടനം ചെയ്‌തു. പരിപാടിയിൽ രോഗികൾക്കുള്ള സഹായം വിതരണം ചെയ്‌തു.
കാരിത്താസ് ആശുപത്രി ഡയറക്‌ടര്‍ റവ. ഡോ. ബിനു കുന്നത്ത്, മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. ബോബി, ഡോ. ജോസ് ടോം, ഡോ. അജിത്‌് കുമാര്‍, ഡോ. മനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.ഓരോ രോഗിക്കും 25,000 രൂപ വീതമാണു നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group