
വടകര: ഒരുവര്‍ഷം മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് വടകര പോലീസ്
.പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
തീക്കുനിയിലെ ഒറ്റപ്പിലാവുള്ളതില്‍ അജിത്തിനെതിരെയാണ് കേസ്. 2023 ജൂലായ് 27ന് തീക്കുനിയില്‍ നിന്നു വടകരയിലേക്കുള്ള യാത്രാമധ്യേ കാറില്‍വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
രാവിലെ ട്യൂഷന് പോവുകയായിരുന്നു പെണ്‍കുട്ടി. തീക്കുനിയില്‍ ബസ് കാത്തുനില്ക്കുന്നതു കണ്ട് കാറില്‍ കയറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെ സ്കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് കുട്ടി ഈ വിവരം അധ്യാപികമാരോട് പറഞ്ഞത്.
തുടര്‍ന്ന് അധ്യാപകര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയെങ്കിലും പിടികൂടാനായിട്ടില്ല.



