
കോഴിക്കോട്: കേരള തീരത്ത് ചരക്ക് കപ്പലിന് തീ പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലില്‍ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ബേപ്പൂർ-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. 40 ജീവനക്കാർ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം.
കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലില്‍ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലില്‍ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കേരള തീരത്തിന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കണ്ടെയ്നറുകള്‍ വീണതായി ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച പ്രാഥമിക വിവരം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലില്‍ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്. കപ്പിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തുന്നത്. 50 ഓളം കണ്ടെയ്നറുകള്‍ കടലില്‍ വീണതായി വിവരമുണ്ടെങ്കിലും 20 കണ്ടെയ്നറുകളാണ് നിലവില്‍ വീണിട്ടുള്ളതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭിച്ച വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group