നിപാഭീതി ഒഴിഞ്ഞിട്ടും കരിപ്പൂർ വിമാനത്താവളത്തിൽ കാർഗോ സർവീസ് പുനരാരംഭിച്ചില്ല ;കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: നിപയുടെ പശ്ചാത്തലത്തില്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിർത്തിവച്ച കാർഗോ സർവീസ് ഇതുവരെ പുനരാരംഭിച്ചില്ല. നിപ പ്രതിസന്ധി ഒഴിഞ്ഞതിനാൽ കയറ്റുമതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്. പച്ചക്കറി ഉൾപെടെയുളള സാധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കയറ്റുമതി പൂർണമായി നിർത്തിവെച്ചിരുന്നു. നിപ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽനിന്ന് തെട്ടടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിന് നിപമുക്ത സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് നൽകിയിരുന്നു. എന്നാൽ, പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള കാർഗോ പൂർണമായും നിർത്തലാക്കി. എല്ലാവർക്കും നിപ നെഗറ്റീവായെങ്കിലും കയറ്റുമതി പുനരാരംഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴങ്ങളും പച്ചക്കറികളും ഉൾപെടെ കയറ്റുമതി ചെയ്യാൻ കഴിയാത്തതിനാൽ വ്യാപാരികളെയും കർഷകരേയുമെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഴം-പച്ചക്കറി കയറ്റുമതിയിൽ 2021-2022ൽ കരിപ്പൂർ വിമാനത്താവളത്തിന് കസ്റ്റംസിന്റെ പുരസ്കാരം ലഭിച്ചിരുന്നു.