കോഴിക്കോട് കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

കോഴിക്കോട്: കോഴിക്കോട് കാർ തീപിടിച്ച് കത്തിനശിച്ചു. റെയിഞ്ച് റോവർ കാറിനാണ് തീ പിടിച്ചത്. തൊണ്ടയാട് ബൈ പാസ്സ് റോഡിന് സമീപത്താണ് അപകടം ഉണ്ടായത്.

video
play-sharp-fill

പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് വെള്ളിമാടുകുന്ന് സ്റ്റേഷനിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീ അണക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം