കുടുംബ വഴക്ക്; മകളെ കാണണമെന്ന് പറഞ്ഞ് ഭാര്യവീട്ടിലെത്തി;വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയി;അർധരാത്രി ഭര്‍ത്താവ് കാറുകള്‍ തീയിട്ട് നശിപ്പിച്ചു

Spread the love

തിരുവല്ലം: അകന്നുകഴിയുന്ന ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു.തിരുവല്ലം പുഞ്ചക്കരി പേരകത്ത രഞ്ചുവിഹാറില്‍ വാടകയ്ക്ക് രക്ഷിതാക്കളോടൊപ്പം താമസിക്കുന്ന ശരണ്യയുടെ വീട്ടിലുണ്ടായിരുന്ന കാറുകളാണ് തീയിട്ട് നശിപ്പിച്ചത്.

സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് പാച്ചല്ലൂര്‍ മന്നംനഗര്‍ സ്വദേശി ശങ്കറിനെ(35) തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.

മകളെ കാണണമെന്നു പറഞ്ഞാണ് ശങ്കര്‍, ശരണ്യയുടെ വീട്ടിലെത്തുന്നത്. വീട്ടുകാര്‍ വിസമ്മതിച്ചതോടെ തിരികെപ്പോയ ഇയാള്‍ അര്‍ധരാത്രിയോടെ തിരിച്ചെത്തിയാണ് കാറുകള്‍ക്ക് തീയിട്ടതെന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറുകള്‍ കത്തിച്ചതിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നതോടെ പരിസരവാസികള്‍ തിരുവല്ലം പോലീസിലും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയിലും വിവരം അറിയിച്ചു. എസ്.ടി.ഒ പ്രമോദിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ രാജേഷ്, ജിനേഷ്, സന്തോഷ് കുമാര്‍, രാജേഷ്, സനല്‍, രതീഷ്, സുനില്‍ എന്നിവരെത്തി ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിലാണ് തീയണച്ചത്.