ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ; വന്ന പാടെ സ്ഥലം വിട്ട് കാർഡിയോ തൊറാസിക് സർജൻ ; അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സേവനം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

Spread the love

മഞ്ചേരി :മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ നിയമിതനായ കാർഡിയോ തൊറാസിക് സർജൻ വന്ന പാടെ സ്ഥലം വിട്ടു. തിയറ്റർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സേവനം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കാർഡിയോളജി വിഭാഗത്തിനു കെട്ടിടം സൗകര്യം ആകുമ്പോൾ ചികിത്സയ്ക്ക് കൂടുതൽ സൗകര്യം തേടുകയാണ് ആതുരാലയം.

video
play-sharp-fill

ആദ്യമായാണ് കാർഡിയോ തൊറാസിക് സർജൻ മെഡിക്കൽ കോളജിൽ എത്തുന്നത്. 4 വർഷം മുൻപ് അനുവദിച്ച തസ്തികയിലായിരുന്നു ഡോ.അരവിന്ദ് പി.രാമന് നിയമനം. 2020 മാർച്ച് 23ന് ആയിരുന്നു കാർഡിയോളജി വിഭാഗത്തിൽ 3 ഡോക്ടർമാരുടെ തസ്തിക അനുവദിച്ചത്. കാർഡിയോളജി വിഭാഗത്തിൽ നിലവിൽ 2 ഡോക്ടർമാരാണുള്ളത്. സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയ്ക്ക് സൗകര്യങ്ങൾ അപര്യാപ്തമെന്ന് കണ്ടതോടെ വർക്കിങ് അറേഞ്ച്മെന്റിൽ ഡോ.അരവിന്ദ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു.

കാർ‍ഡിയോ തൊറാസിക് യൂണിറ്റ് പ്രവർത്തിക്കാൻ പ്രത്യേക രക്തബാങ്ക്, 2 ശസ്ത്രക്രിയ തിയറ്റർ, ഐസിയു യൂണിറ്റ്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ, ആനുപാതികമായ ജീവനക്കാർ എന്നിവ ഒരുക്കണം. ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് തയാറാക്കി അദ്ദേഹം പ്രിൻസിപ്പലിന് സമർപ്പിക്കും. കാത്‌ലാബ്, ടിഎംടി, ആൻജിയോ ഗ്രാം തുടങ്ങി പരിമിതമായ സൗകര്യങ്ങളാണ് ആശുപത്രിയുടേത്. നൂറുകണക്കിന് രോഗികൾ ഹൃദ്രോഗ ചികിത്സാ വിഭാഗത്തെ ആശ്രയിക്കുന്നു. ജില്ലയ്ക്ക് പുറമേ, മണ്ണാർക്കാട്, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നു രോഗികൾ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group