video
play-sharp-fill
മണർകാട്ടെ ചീട്ടുകളി ക്ലബ്: മാലം സുരേഷിനു സംരക്ഷണം ഒരുക്കുന്നത് മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ്; അവസാന നിമിഷം വരെ കേസിൽ കുടുങ്ങാതിരിക്കാൻ നീക്കം നടത്തി മാലം സുരേഷ്; അറസ്റ്റ് വൈകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലേഡ് വിരുദ്ധ സമിതി

മണർകാട്ടെ ചീട്ടുകളി ക്ലബ്: മാലം സുരേഷിനു സംരക്ഷണം ഒരുക്കുന്നത് മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പ്; അവസാന നിമിഷം വരെ കേസിൽ കുടുങ്ങാതിരിക്കാൻ നീക്കം നടത്തി മാലം സുരേഷ്; അറസ്റ്റ് വൈകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലേഡ് വിരുദ്ധ സമിതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ ലക്ഷങ്ങൾ മറിഞ്ഞ ചീട്ടുകളി കളത്തിൽ നിന്നും രക്ഷപെടാൻ തന്റെ ബന്ധങ്ങളെല്ലാം ഉപയോഗിച്ച് മാലം സുരേഷ്. മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറി കൂടിയായ മാലം സുരേഷ് നടത്തുന്ന ശ്രമങ്ങൾ ഇദ്ദേഹത്തിന്റെ ഉന്നത സ്വാധീനം ഉപയോഗിച്ചാണ്. മുൻ കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഇദ്ദേഹത്തിനുള്ള ഉന്നത ബന്ധങ്ങളാണ് ഇദ്ദേഹത്തെ സംരക്ഷിച്ചു നിർത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസിലും രാഷ്ട്രീയത്തിലും ശക്തമായ ബന്ധങ്ങളുള്ള മാലം സുരേഷിനെ പൊലീസുകാർക്കും നാട്ടുകാർക്കും ഒരു പോലെ ഭയമാണ്. എന്നാൽ അറസ്റ്റ് വൈകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബ്ലേഡ് വിരുദ്ധ സമതി പ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ ദിവസം മണർകാട് പൊലീസ് നടത്തിയ പരിശോധനയിൽ ക്രൗൺ ക്ലബിൽ നിന്നും ചീട്ടുകളി നടത്തിയ 43 പേരെ 18 ലക്ഷം രൂപയുമായാണ് പിടികൂടിയത്. ഈ ക്ലബിന്റെ ഭാരവാഹികളായത് മാലം സുരേഷ് എന്ന മണർകാട് മാലം വാവത്തിൽ കെ.വി സുരേഷും ഒരു സ്ത്രീ അടക്കമുള്ള പത്തു പേരുമാണ് എന്നു തേർഡ് ഐ ന്യൂസ് ലൈവ് ഇന്നലെ പുറത്തു വിട്ടിരുന്നു. ഈ ക്ലബിൽ അംഗങ്ങളായവരാണ് ചീട്ടുകളിയ്ക്കടക്കം നേതൃത്വം നൽകുന്നതെന്നും കണ്ടെത്തിയിരുന്നു. മണർകാട്ടെ രഹസ്യ കേന്ദ്രം കേന്ദ്രീകരിച്ചു ചീട്ടുകളി നടക്കുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ മണർകാട്ടെ കേന്ദ്രത്തിൽ റെയിഡ് നടത്തിയതും ചീട്ടുകളി പിടികൂടിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം നാല് ഇന്നവോ കാറുകൾ അടക്കം 13 കാറുകലാണ് ചീട്ടുകളി സംഘം പണയത്തിൽ പിടിച്ചത്. ഈ കാറുകൾ സെക്കൻഡ് ഹാൻഡ് വിലയ്ക്കു മറിച്ചു വിൽക്കുകയായിരുന്നു. ലക്ഷങ്ങളാണ് ഈ ബിസിനസിലൂടെ ബ്ലേഡ് മാഫിയ സംഘത്തിനു ലാഭം ലഭിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ചേർത്തലയിലെ പൊലീസിന്റെ ഇടനിലക്കാരൻ വഴിയാണ് ലക്ഷങ്ങൾ മറിഞ്ഞിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് സംസ്ഥാന പൊലീസിലെ ഉന്നതന് ചീട്ടുകളി കളം നടത്തിപ്പുകാർ കൈക്കൂലിയായി നൽകുന്നതെന്നും തേർഡ് ഐ ന്യൂസ് ലൈവിനു വിവരം ലഭിച്ചിട്ടുണ്ട്. നൂറു കണക്കിന് കുടുംബങ്ങളാണ് ഈ ചീട്ടുകളി കൊണ്ടു മാത്രം വഴിയാധാരമായി മാറുന്നത്. ഈ സാഹചര്യത്തിൽ പണം വച്ചു ചീട്ടുകളിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

ജില്ലയിലെ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഇത്തരത്തിൽ ചീട്ടുകളി ആരംഭിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.