video
play-sharp-fill

കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു; ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

കാര്‍ യാത്രയ്ക്കിടെ 31 കാരിയെ പീഡിപ്പിച്ചു; ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

ഭർത്താവിന്റെ പരാതിയുടേയും യുവതി നൽകിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് രണ്ട് യുവാക്കൾ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.

ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ പൊടുന്നനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സ തേടുന്നു. ഇവരെ കാണാൻ ദമ്പതികൾ പോകാൻ തയ്യാറെടുത്തു. സുഹൃത്തുക്കളായ വേറെയും ചിലർ കൂടി ആശുപത്രിയിൽ പോകാനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകൾ കൂടുതലായതിനാൽ ഭർത്താവ് മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് പോയി. ബന്ധുവിനും ഭർത്താവിന്റെ സുഹൃത്ത് അനീഷിനും മറ്റൊരു യുവാവിനുമൊപ്പം യുവതി കാറിലും ആശുപത്രിയിലേക്ക് പോയി.

വഴിമധ്യേ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രഞ്ജിത്തും അനീഷും കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് 31 കാരിയായ യുവതി മൊഴിയിൽ വ്യക്തമാക്കിയത്. ഇന്ധനം തീർന്നുപോയതുകൊണ്ടാണ് വൈകിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.

പിന്നീട് വീട്ടിലെത്തിയശേഷമാണ് യുവതി നടന്ന സംഭവങ്ങൾ ഭർത്താവിനോട് വെളിപ്പെടുത്തിയത്. തുടർന്ന് വിവരം കോന്നി പൊലീസിൽ അറിയിച്ചു. കേസെടുത്ത പൊലീസ് യുവതിയുടെ വൈദ്യപരിശോധന നടത്തിയിരുന്നു.

Tags :