കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ അഗ്നിബാധ; നിരവധി കാറുകള്‍ കത്തിനശിച്ചു; തീ ആളിപടര്‍ന്നത് പൊട്ടിത്തെറിയോടെ

Spread the love

മലപ്പുറം: മലപ്പുറത്ത് കാര്‍ വ‍ർക്ക് ഷോപ്പില്‍ വൻ അഗ്നിബാധ.

നിരവധി കാറുകള്‍ കത്തി നശിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് രാത്രി 11ഓടെ വൻ തീപിടുത്തമുണ്ടായത്.

ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപ പ്രദേശത്തേക്ക് തീപടര്‍ന്നിട്ടില്ല.
പൊട്ടിത്തെറിയോടെയാണ് തീ ആളിപടര്‍ന്നത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group