
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡോക്ടര്‍ക്ക് ദാരുണാന്ത്യം ; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
കൊട്ടാരക്കര: കംബംകോട് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി ഡോ.ബിന്ദു ഫിലിപ്പ് (48) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് മടങ്ങുമ്പോളാണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഡോക്ടര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും കാര്‍ ഡ്രൈവര്‍ ബിജു ജോര്‍ജിന് പരിക്കേല്‍ക്കുകയും ചെയ്തു.
Third Eye News Live
0