
കോഴിക്കോട്: കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കരിമ്ബുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി.
ജോയ് (28) ആണ് മരിച്ചത്. റിനോയ്ക്ക് വാട്ടര്‍ എയര്‍ ഗണ്ണില്‍ നിന്നുമാണ് വൈദ്യുതാഘാമേറ്റത്.
കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയര്‍ ആയിരുന്നു റിനോ. വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് വീട്ടിലെത്തിയതായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു.
നാളെ രാവിലെ പത്തിന് കോട്ടപ്പുറം സെയ്ന്റ് ജോണ്‍സ് ബാ്ര്രപിസ്റ്റ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group