
വാഹനങ്ങൾ കഴുകുമ്പോൾ അബദ്ധം പറ്റാതിരിക്കട്ടെ
വാഹനം കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നവരാണ് ഓരോരുത്തരും. ഇത് വൃത്തിയായി ഭംഗിയായി സംരക്ഷിക്കുന്ന കാര്യത്തില്‍ കൂടുതലും മുൻമ്പിൽ പുരുഷന്മാരാണ്.എന്നാല്‍ ഇതിന്റെ ഭാഗമായി അബദ്ധങ്ങളും സംഭവിക്കാറുണ്ട്.അങ്ങനെയുള്ള തെറ്റുകൾ പറ്റാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.
വാഹനം കഴുകാന്‍ സൂര്യപ്രകാശം അധികം ഏല്‍ക്കാത്ത സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.കാര്‍ വൃത്തിയാക്കാന്‍ ഒരിക്കലും വെയിലുള്ള ദിവസങ്ങള്‍ തെരഞ്ഞെടുക്കാതിരിക്കുക. കാരണം കാര്‍ സോപ്പ് ഉപയോഗിച്ച് വാഷ് ചെയ്യുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നതിന് മുൻപ് തന്നെ സോപ്പ് ഉണങ്ങി പോവുകയും കാറില്‍ പാട് വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.വാഷിംഗ്-അപ്പ് ലിക്വിഡ് തുടക്കത്തില്‍ നിങ്ങളുടെ കാറിനെ വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റുന്നതാണ്,എന്നാല്‍ ആവര്‍ത്തിച്ചുള്ള ഉപയോഗം പെയിന്റിന്റെ സംരക്ഷണ ക്ലിയര്‍ കോട്ടിനെ ബാധിച്ചേക്കാം.വാഹനങ്ങളുടെ ബോഡി വളരെ കരുത്തുറ്റതാണെങ്കിലും അവയുടെ പെയിന്റ് വളരെ കട്ടികുറഞ്ഞതായിരിക്കും അതുകൊണ്ടു തന്നെ വാഹനം കഴുകാന്‍ ഒരിക്കലും അടുക്കളയില്‍ ഉപയോഗിക്കുന്ന ലിക്വഡോ സ്‌പോഞ്ചോ ഉപയോഗിക്കുന്നത് നല്ലതല്ല.
ഓട്ടോമാറ്റിക് കാര്‍ വാഷുകള്‍ ഉപയോഗിച്ച് വാഹനം കഴുകാന്‍ എളുപ്പമാണെങ്കിലും, കാറിന്റെ പെയിന്റ് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാൽ കാര്‍ കഴുകാനുള്ള ഏറ്റവും നല്ല മാര്‍ഗം വൃത്തിയുള്ള ബക്കറ്റും സ്‌പോഞ്ചും, കാര്‍ ഷാംപൂ, പ്രഷര്‍ വാഷര്‍ അല്ലെങ്കില്‍ ഹോസ് പൈപ്പ് പോലുള്ളവ തന്നെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
