video
play-sharp-fill

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു , ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു , ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് റോഡിലാണ് സംഭവം. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടെറ്റസാണ് മരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തീപിടിച്ച കാര്‍ നിയന്ത്രണം വിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കാര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ കുപ്പി കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group