play-sharp-fill
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കിയില്ല; കിലോമീറ്ററുകളോളം മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ കാര്‍; നടപടി ആവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കള്‍

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കിയില്ല; കിലോമീറ്ററുകളോളം മാര്‍ഗ തടസ്സം സൃഷ്ടിച്ച്‌ കാര്‍; നടപടി ആവശ്യപ്പെട്ട് രോഗിയുടെ ബന്ധുക്കള്‍

സ്വന്തം ലേഖിക

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച്‌ സ്വകാര്യ കാര്‍.

ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ കിലോമീറ്ററുകളോളം മാര്‍ഗ തടസ്സം ഉണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണാടിപ്പൊയില്‍ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ്. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി.

ഹോണ്‍ മുഴക്കിയിട്ടും കാര്‍ റോഡിന്റെ നടുവില്‍നിന്ന് മാറ്റിയില്ല.
ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചത്.

സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കി, ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കാര്‍ തുടര്‍ച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിനുള്ളില്‍ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി.

വണ്‍വേ ആയ കക്കോടി ബൈപാസില്‍ വച്ചാണ് ഒടുവില്‍ ആംബുലന്‍സിനു കാറിനെ മറികടക്കാനായത്. കാര്‍ കാരണം വിലപ്പെട്ട കുറേയേറെ സമയം നഷ്ടമായെന്നു രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.

നിരന്തരം പ്രയാസം സൃഷ്ടിച്ചതോടെ ആംബുലന്‍സിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കാറിന്റെ വിഡിയോ പകര്‍ത്തി. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങള്‍ സഹിതം രോഗിയുടെ ബന്ധുക്കള്‍ പൊലീസിലും നന്മണ്ട എസ്‌ആര്‍ടിഒ അധികൃതര്‍ക്കും പരാതി നല്‍കി.