video
play-sharp-fill
പത്തു വയസ്സുകാരി ഉറങ്ങിയത് അറിയാതെ കാർ ഓടിച്ചു പോയി ; രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം റോഡിൽ ഇറക്കിവിട്ടു ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി ; ഒടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പത്തു വയസ്സുകാരി ഉറങ്ങിയത് അറിയാതെ കാർ ഓടിച്ചു പോയി ; രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം റോഡിൽ ഇറക്കിവിട്ടു ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി ; ഒടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ബേക്കറിയിൽ നിന്ന് സാധനം വാങ്ങുന്നതിന് അടുത്ത് വാഹനം നിർത്തി. കുട്ടി കാറിൽ ഉറങ്ങുന്നതിനാൽ കാർ ഓൺ ചെയ്ത് എസി ഇട്ടിരുന്നു. ദമ്പതികൾ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാർ ഓടിച്ചു പോയി. പെൺകുട്ടി കാറിൽ ഉറങ്ങുന്നത് വിജീഷ് അറിഞ്ഞിരുന്നില്ലെന്നാണു വിവരം.

രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ കാറ് പിന്തുടരുകയും നാട്ടുകാർ മറ്റുള്ളവർക്ക് വിവരം നൽകുകയും ചെയ്തിരുന്നു. ഏറെ ദൂരം പോകുന്നതിന് മുൻപ് നാട്ടുകാർ കാർ തടഞ്ഞു. വളരെ പതുക്കെയായിരുന്നു കാർ ഓടിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസെത്തി വിജീഷിനെ കസ്റ്റഡിയിൽ എടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം. ദമ്പതികളും പെ‍ൺകുട്ടിയും ഏതാനും ആഴ്ച മുൻപാണ് ഗൾഫിൽ നിന്നെത്തിയത്. മൂത്ത കുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടിൽ നിന്നാണ് പഠിക്കുന്നത്.