ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു മുണ്ടുപറമ്ബ് മച്ചിങ്ങല്‍ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.

video
play-sharp-fill

വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയർ സ്റ്റേഷനില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു.

തീ പടർന്നത് കണ്ട ഉടനെ ഓടിച്ചിരുന്നയാള്‍ വാഹനം നിർത്തി പുറത്തിറങ്ങിയതിനാല്‍ അത്യാഹിതം ഉണ്ടായില്ല. വാഹനത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഉള്‍ഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. എൻജിൻ ഭാഗത്തേക്ക് അധികം തീ പടർന്നിട്ടില്ല. സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group