
സ്വന്തം ലേഖിക
കൊച്ചി : സുരക്ഷിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയിലെ ഓ ഇ എം -കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും, സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനുള്ള ഭാരത് എൻ സി എ പി ( ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ) അവതരിപ്പിക്കുന്നതിനുള്ള കരട് ജി എസ് ആർ വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി.
സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി ഭാരത്-എൻ സി എ പി പ്രവര്‍ത്തിക്കുമെന്ന് ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കാറുകളുടെ സ്റ്റാര്‍ റേറ്റിംഗ്, ഘടനാപരമായ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും വളരെ നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള ഇന്ത്യന്‍ ചട്ടങ്ങള്‍ കണക്കിലെടുത്ത്, ഭാരത് എൻ സി എ പി -യുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍, ആഗോള ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.