video
play-sharp-fill
കാറിന് സൈഡ് നല്കിയില്ലെന്നാരോപിച്ച് സ്കൂൾ വാൻ ഡ്രൈവർക്ക് മർ​ദ്ദനം; കൈക്കും തോളെല്ലിനും പരിക്ക്; കേസെടുത്ത് പൊലീസ്

കാറിന് സൈഡ് നല്കിയില്ലെന്നാരോപിച്ച് സ്കൂൾ വാൻ ഡ്രൈവർക്ക് മർ​ദ്ദനം; കൈക്കും തോളെല്ലിനും പരിക്ക്; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ : ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്.

ഇന്ന് രാവിലെ ചിറ്റഞ്ഞൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന വാൻ റോഡിൽ തടഞ്ഞ്‌ നിർത്തിയാണ് ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ വാൻ സൈഡ്‌ നൽകിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂർ സ്വദേശി പ്രദീപ് ആക്രമിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. കൈക്കും തോളെല്ലിനും പരിക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളത്തെ ആംബുലൻസ്‌ ഡ്രൈവർ കൂടിയാണ്‌ അഖിൽ.