
2024 നവംബര്‍ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. 2024 നവംബറില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണി ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ഉത്സവ സീസണിലെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമായിരുന്നു ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഒന്നാമതായിരുന്ന മാരുതി സുസുക്കി എര്‍ട്ടിഗ ഇക്കുറി ടോപ് 10 കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയില്‍ പോയമാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടി കാര്‍ ഏതാണെന്ന് നമുക്ക് നോക്കാം.
പട്ടികയുടെ ഏറ്റവും അവസാന സ്ഥാനത്ത് മഹീന്ദ്രയുടെ ജനപ്രിയ എസ്യുവിയായ സ്കോര്‍പിയോ ആണ്. 4% വളര്‍ച്ചയോടെ കഴിഞ്ഞ കഴിഞ്ഞ മാസം മഹീന്ദ്ര 12,704 സ്കോര്‍പിയോ കാറുകളാണ് വിറ്റഴിച്ചത്. 2023 നവംബറില്‍ 12,185 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. ഈ സ്ഥിരതയാര്‍ന്ന പ്രകടനം എസ്യുവി പ്രേമികള്‍ക്കിടയില്‍ സ്കോര്‍പിയോയുടെ ആകര്‍ഷണം എടുത്തുകാണിക്കുന്നു.
മാരുതിയുടെ ജനപ്രിയ മോഡലുകളായ വാഗണ്‍ആറും സ്വിഫ്റ്റുമാണ് പട്ടികയില്‍ ഒമ്ബത്, എട്ട് സ്ഥാനങ്ങളില്‍. ഈ രണ്ട് കാറുകള്‍ക്കും വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. 2023 നവംബറില്‍ 16,567 വാഗണ്‍ആര്‍ കാറുകള്‍ വിറ്റ മാരുതിക്ക് കഴിഞ്ഞ മാസം 16 ശതമാനം ഇടിവോടെ 13,982 യൂണിറ്റ് മാത്രമാണ് വില്ക്കാന് സാധിച്ചത്. സ്വിഫ്റ്റിനാണെങ്കില് 4 ശതമാനം ഇടിവേടെ 2024 നവംബറില്‍ 13,982 യൂണിറ്റ് വില്‍പ്പനയാണ് നേടാനായത്. 12 മാസം മുമ്ബ് 16,567 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോയ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കാര്‍ മാരുതി ഫ്രോങ്ക്സ് ആണ്. നവംബറില്‍ 51% വില്‍പ്പന വളര്‍ച്ചയാണ് ഫ്രോങ്ക്സ് കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം വിറ്റ 9,867 കാറുകളെ അപേക്ഷിച്ച് 14,882 പുതിയ ഉപഭോക്താക്കളെ ഫ്രോങ്ക്സിന് ആകര്‍ഷിക്കാനായി. ഇന്ത്യയില്‍ കോംപാക്റ്റ് ക്രോസ്ഓവറുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി ഇത് എടുത്തുകാണിക്കുന്നു. സബ് 4 മീറ്റര്‍ എസ്യുവിയായ മാരുതി സുസുക്കി ബ്രെസയാണ് പട്ടികയില്‍ ആറാമത്.
2023 നവംബറിലെ 13,393 യൂണിറ്റില്‍ നിന്ന് വില്‍പ്പന 14,918 യൂണിറ്റാക്കി ബ്രെസ 11 ശതമാനം വളര്‍ച്ച നേടി. ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും എര്‍ട്ടിഗയുടെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുണ്ടായിട്ടില്ല. മാരുതി എര്‍ട്ടിഗ വില്‍പ്പനയില്‍ 18% വളര്‍ച്ചയോടെ ശക്തമായ പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ വര്‍ഷം 12,857 കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ നവംബറില്‍ 15,150 കാറുകള്‍ വിറ്റു. എര്‍ട്ടിഗയുടെ പ്രായോഗികതയും മത്സരാധിഷ്ഠിത വിലനിര്‍ണയവും എംപിവി വിഭാഗത്തില്‍ അതിന്റെ വിജയത്തിന് കാരണമായി.
പഞ്ചും നെക്സോണും ആദ്യ അഞ്ചില്‍ ഇടംപിടിച്ചതിനാല്‍ ടാറ്റക്കും സന്തോഷിക്കാന്‍ വകയുണ്ട്. 2023 നവംബറിനെ അപേക്ഷിച്ച് 3 ശതമാനം വളര്‍ച്ചയോടെ ടാറ്റ നെക്സോണ്‍ 15329 യൂണിറ്റ് വില്‍പ്പനയുമായി നാലാമതെത്തി. 14,383 യൂണിറ്റില്‍ നിന്ന് വില്‍പ്പന 15,435 യൂണിറ്റാക്കി പഞ്ച് 7 ശതമാനം വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ടാറ്റയുടെ ഈ കോംപാക്ട് എസ്യുവികള് വൈവിധ്യമാര്‍ന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.
ഹ്യുണ്ടായി ക്രെറ്റ മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ ശക്തമായ പ്രകടനം തുടര്‍ന്നു. പോയമാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്യുവിയാണ് ക്രെറ്റ. കഴിഞ്ഞ വര്‍ഷം നവംബറില്‍ 11,814 ക്രെറ്റ കാറുകളായിരുന്നു ഹ്യുണ്ടായിക്ക് ഡെലിവറി ചെയ്യാനായത്. എന്നാല്‍ കഴിഞ്ഞ മാസം 15,452 യൂണിറ്റ് വില്‍പ്പനയുമായി 31 ശതമാനം വളര്‍ച്ചയാണ് ഹ്യുണ്ടായി ക്രെറ്റ നേടിയത്.
2023 നവംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 26% വര്‍ധന രേഖപ്പെടുത്തി മാരുതി സുസുക്കി ബലേനോ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 2023 നവംബറില്‍ 12,961 ബലേനോ കാറുകള്‍ ആണ് വിറ്റുപോയത്. അതേസമയം 2024 നവംബറില്‍ 16,293 പേര് ബലേനോ വാങ്ങാനെത്തി. ഏതായാലും ഒന്ന്, രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ഹാച്ച്ബാക്ക് കാര്‍ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കാറായി മാറിയത്. എന്നിരുന്നാലും ടോപ് 10 പട്ടികയില്‍ ഏറ്റവും കൂടുതലുള്ളത് എസ്യുവികള് തന്നെയാണ്.



