video
play-sharp-fill

Saturday, May 17, 2025
HomeMainനീണ്ട അവധികള്‍ തിരിച്ചടിയായി; നവംബറില്‍ കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

നീണ്ട അവധികള്‍ തിരിച്ചടിയായി; നവംബറില്‍ കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്

Spread the love

സ്വന്തം ലേഖിക

ര്‍ഷത്തെ ഉത്സവകാലം കഴിഞ്ഞതോടെ നവംബറില്‍ രാജ്യത്തെ കാര്‍ വില്പനയില്‍ ഇടിവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 18 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.രാജ്യത്തെ വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്‌എഡിഎ) പുറത്തുവിട്ട ഡാറ്റയെ ഉദ്ധരിച്ച്‌ ഇക്കണോമിക്ക് ടൈംസ് ഓട്ടോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നവംബറില്‍ 42,947 കാറുകളുടെ വില്പന രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ അത് 36,638 എന്ന സംഖ്യയിലേക്ക് ചുരുങ്ങി. ദീപാവലി അവധിക്കാലത്ത് അഞ്ച് ദിവസം മുതല്‍ ഒരാഴ്ച വരെ ഡീലര്‍ഷിപ്പുകള്‍ അടച്ചിട്ടതാണ് കാര്‍ വില്‍പ്പനയില്‍ കുറവുണ്ടായതെന്ന് ഡീലര്‍മാരുടെ സംഘടന വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവ കാലത്തെ വില്‍പ്പനയില്‍ ഗണ്യമായി വര്‍ധനവുണ്ടായിരുന്നതായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവധിക്കാലമായതിനാലാണ് വില്പനയില്‍ ഇടിവുണ്ടായതെന്നാണ് എഫ്‌എഡിഎ ഗുജറാത്ത് മേഖല ചെയര്‍മാൻ ഹിതേന്ദ്ര നാനാവതി വ്യക്തമാക്കി.

കണക്കു പ്രകാരം, ഒക്ടോബറില്‍ 3.91 ലക്ഷം യൂണിറ്റുകള്‍ വിറ്റപ്പോള്‍ നവംബറില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 3.35 ലക്ഷം യൂണിറ്റായി കുറഞ്ഞു. പക്ഷെ വാര്‍ഷികാടിസ്ഥാനത്തില്‍ നാല് ശതമാനത്തിന്റെ വര്‍ധനയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ (എംഎസ്‌ഐഎല്‍) മൊത്തവ്യാപാരം ഒക്ടോബര്‍ മാസം രണ്ട് ലക്ഷമായിരുന്നത് നവംബര്‍ ആയപ്പോഴേക്കും 1.6 ലക്ഷമായി കുറഞ്ഞു. മാരുതി സുസുക്കിയുടെ വാണിജ്യ യാത്രാവാഹനങ്ങളുടെ വില്‍പ്പന 168,047 യൂണിറ്റുകളില്‍ നിന്ന് നവംബറില്‍ 134,158 യൂണിറ്റുകളായും കുറഞ്ഞു.

എസ്‌യുവി, ഹൈ എൻഡ് പ്രീമിയം മോഡല്‍ കാറുകള്‍ എന്നിവയ്ക്കായിരുന്നു ആവശ്യക്കാര്‍ ഏറെയും. നിലവില്‍ മറ്റ് വാണിജ്യ യാത്രാവാഹനങ്ങളെ അപേക്ഷിച്ച്‌ മൊത്ത വില്‍പ്പനയുടെ 50 ശതമാനവും എസ്‌യുവികളില്‍ നിന്നാണെന്നാണ് വാഹന നിര്‍മ്മാണ കമ്ബനികളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ ഉത്സവ സീസണ്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ മാത്രം ഒരു ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങളാണ് വിറ്റത്. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇരുചക്ര വാഹനങ്ങളുടെ വില്പനയില്‍ എട്ട് ശതമാനം കുറവാണ് ഇതവണയുണ്ടായത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments