ആഡംബര കാറുകളടക്കം മുപ്പതോളം വാഹനങ്ങൾ പലരിൽ നിന്നായി തട്ടിയെടുത്തു; കുറഞ്ഞ നിരക്കിൽ സർവിസ് ചെയ്തു തരാമെന്നും കൂടുതൽ വാടക തരാമെന്നും പറഞ്ഞ് കാറുകൾ കൈപ്പറ്റി മറിച്ചു വിറ്റു; യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
ആളൂർ: കാറുകൾ വാടകക്കെടുത്ത് മറിച്ചുവിറ്റു തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് അറസ്റ്റിൽ.
ആളൂർ മനക്കുളങ്ങര പറമ്പിൽ ജിയാസിനെയാണ് (28) തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിെൻറ നേതൃത്വത്തിൽ ആളൂർ എസ്.ഐ കെ.എസ്. സുബിന്ദ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഡംബര കാറുകളടക്കം മുപ്പതോളം വാഹനങ്ങൾ പലരിൽ നിന്നായി ഇയാൾ തട്ടിയെടുത്ത് മറിച്ചു വിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ചാലക്കുടിയിലെ ഒരു സർവിസ് സെൻററിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ വരുന്നവരെ അടക്കം നിരവധി പേരെ പറ്റിച്ച് കാറുകൾ തട്ടിയെടുത്തതായി പറയുന്നു.
കുറഞ്ഞ നിരക്കിൽ സർവിസ് ചെയ്തു തരാമെന്നും കൂടുതൽ വാടക തരാമെന്നും പറഞ്ഞാണ് ഇയാൾ കാറുകൾ കൈപ്പറ്റിയിരുന്നത്.
അറസ്റ്റുവിവരമറിഞ്ഞ് നിരവധി പേർ ആളൂർ പൊലീസ് സ്റ്റേഷനിൽ എത്തി. സ്വദേശിയുടെ കാർ തട്ടിയെടുത്ത കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. കാർ കുറച്ചുദിവസം മുമ്ബ് കഞ്ചാവുമായി പിടികൂടിയിരുന്നു.
ആളൂർ സ്വദേശിനിയുടെ പേരിലുള്ള മറ്റൊരു കാർ തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായത്.